ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍





തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. 

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച്‌ അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കും. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നേരത്തേ ഈ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.


أحدث أقدم