ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന്





ഇന്ന് ദൈർഘ്യമേറിയ പകൽ
ജൂൺ 21, ഉത്തരാർദ്ധ ഗോളം (Northern Hemisphere) ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് സാക്ഷിയാകും.

ഇന്ത്യയടക്കം ഭൂമധ്യരേഖക്കു (Equator) വടക്കുള്ള എല്ലാ പ്രദേശങ്ങളിലും ഇത് അനുഭപ്പെടും. ഗ്രീഷ്മ അയനാന്തദിനം (Summer Solstice) എന്നാണ് ഇതിനു പറയുന്നത്.

23.27 ഡിഗ്രി വടക്ക് ഉത്തരായനരേഖക്കു (Toopic of Cancer) മുകളിൽ സൂര്യൻ നേരിട്ട് പതിക്കുന്നതു മൂലമാണ് ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലിനു കാരണമാകുന്നത്.

കോട്ടയത്ത് സൂര്യോദയം രാവിലെ 6.05 ന് ആയിരുന്നു. അസ്തമയം വൈകിട്ട് 6.46 ന്.  ഇന്ന് കോട്ടയത്തെ പകലിന് 12 മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുണ്ടാവും.

ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറം എന്നീ എട്ട് സംസ്ഥാനങ്ങളിലൂടെയാണ് ഉത്തരായനരേഖ കടന്നു പോകുന്നത്. 
ഇന്ത്യൻ സമയം രാവിലെ 9.02 ന് സൂര്യപ്രകാശം ഉത്തരായന രേഖയിൽ നേരിട്ട് പതിക്കും.

أحدث أقدم