ഈ കൊറോണക്കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.



21.06.2021 
ന്യൂഡല്‍ഹി: ഈ കൊറോണക്കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലോ വിദേശത്തോ കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ പൊതുപരിപാടികള്‍ ഒന്നും തന്നെ സംഘടിപ്പിച്ചിട്ടില്ല. എന്നാലും യോഗയുടെ പ്രധാന്യം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്‌ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രോഗശാന്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നുണ്ട്. വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗക്ക് പ്രധാന്യം നല്‍കുന്നു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു.

ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണയാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്.ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ വരെ പറഞ്ഞിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്‌ ഇന്ത്യ മറ്റൊരു സുപ്രധാന നടപടികൂടി സ്വീകരിച്ചു.

 ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി വിവിധ ഭാഷകളില്‍ യോഗ പരിശീലന വീഡിയോകള്‍ ഉള്‍ക്കൊള്ളുന്ന എം-യോഗ ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇത് നമ്മുടെ 'ഒരു ലോകം, ഒരു ആരോഗ്യം' എന്ന ആപ്തവാക്യത്തെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



أحدث أقدم