മുഖ്യമന്ത്രിക്ക് എതിരെ കെ.സുധാകരൻ ഫേസ് ബുക്കിൽ


 

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്സ്ബുക്കിലൂടെ വീണ്ടും ആരോപണം ഉന്നയിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. 

സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പിണറായി വിജയൻ നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിപ്പിച്ചിരിപ്പുണ്ടെന്ന് കെ.സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പിണറായിയുടെ സ്വാർഥ താല്പര്യങ്ങളുടെ ഇരകളായ നിരവധി പേർ പാർട്ടിയിൽ തന്നെയുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

أحدث أقدم