എബിവിപി അക്ഷരവണ്ടി പ്രയാണം തുടങ്ങി





കോട്ടയം: എബിവിപിയുടെ അക്ഷരവണ്ടി ജില്ലയില്‍ പ്രയാണം തുടങ്ങി. ജില്ലയിലുടനീളമുള്ള ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്ത, പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് അക്ഷര വണ്ടിയുടെ ലക്ഷ്യം. 

ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറ് മുന്‍സിപ്പാലിറ്റികളിലും അക്ഷരവണ്ടി യാത്ര ചെയ്ത് അര്‍ഹരായ കുട്ടികളെ കണ്ടെത്തി സഹായം നല്‍കും. എബിവിപി എഞ്ചിനീയേഴ്‌സ് വിംഗ് സംസ്ഥാന കണ്‍വീനര്‍ ഗോവിന്ദ് രാജ് ഉദ്ഘാടനം ചെയ്തു. എബിവിപി ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മൃദുല്‍ സുധന്‍ സംസാരിച്ചു.

أحدث أقدم