നൂറുമേനി വിളവുമായി കശ്മീര്‍ താഴ്‌വരയിലെ ചെറിപ്പഴങ്ങള്‍




ശ്രീനഗര്‍ : കശ്മീര്‍ താഴ്‌വരയില്‍ നൂറുമേനി വിളവു നല്‍കി ചെറി. വിളകള്‍ വിമാന മാര്‍ഗ്ഗം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 

ഇക്കുറി മികച്ച വിളവാണ് ചെറി കര്‍ഷകര്‍ക്ക് ലഭിച്ചത്. അതിനാല്‍ വിളകള്‍ കശ്മീരില്‍ മാത്രം വിറ്റഴിക്കുക അസാദ്ധ്യമാണ്. ഇതേ തുടര്‍ന്നാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ചെറി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ കര്‍ഷകര്‍ക്ക് വലിയ ലാഭമാകും ലഭിക്കുക. ഇതിനായി ഇന്ത്യന്‍ വിമാന കമ്ബനിയായ ഗോ എയറുമായി ഭരണകൂടം ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. 

ഇത്തവണത്തെ ബഡ്ജറ്റില്‍ കശ്മീരിലെ ചെറികര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇതാണ് ചെറിയുത്പാദനം വര്‍ദ്ധിക്കാന്‍ കാരണമായത്.
ആഗോള തലത്തില്‍ വലിയ പെരുമയാണ് കശ്മീര്‍ ചെറിയ്ക്ക് ഉള്ളത്. രാജ്യത്തിനകത്ത് കശ്മീര്‍ ചെറിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സാധാരണയായി 14 മെട്രിക് ടണ്‍ ചെറിയാണ് കശ്മീര്‍ താഴ്‌വരയില്‍ ഉത്പാദിപ്പിക്കപ്പെടാറുളളത്. എന്നാല്‍ ഈ വര്‍ഷം ഇതിലും അധികമാണ്. 

ചെടികളുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞിട്ടും വിളവ് വര്‍ദ്ധിച്ചത് കര്‍ഷകരിലും സന്തോഷമുളവാക്കിയിട്ടുണ്ട്.

أحدث أقدم