പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം




കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം നൽകിയത്  വിവാാദത്തിൽ
 
കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്. കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിലാണ് ഇവർക്ക് നിയമനം നൽകിയത്.

കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്.

നൂറ് പേരെ വിളിച്ചാണ് ഇന്റർവ്യൂ നടത്തിയത്. എന്നാൽ ജോലി ലഭിച്ചത് നാല് പേർക്ക് മാത്രം. ഈ നാല് പേരിൽ എങ്ങനെ കൊലപാതകക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാർ വന്നു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനം നടത്തിയത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ആദ്യം വന്ന അപേക്ഷകൾ പരിഗണിച്ചാണ് ഇവരെ നിയമിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. 

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് ജില്ലാ ആശുപത്രിയലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തും.


أحدث أقدم