സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ജൂലൈ ഒന്നു മുതൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കോവിഡ് വ്യാപന സാഹചര്യത്തിൽ സുരക്ഷിതമായി വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതാണ് പദ്ധതി. ഹോട്ടലുകളിൽ കയറാതെ വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് സൗകര്യമൊരുക്കുക.
വാഹന പാർക്കിങ് സൗകര്യമുള്ള ഭക്ഷണശാലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ ഹോട്ടലുകളിൽ എത്തുന്നവർക്ക് വാഹനങ്ങളിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാം. ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രത്യേക ടേബിളിൽ കെടിഡിസി ജീവനക്കാർ വാഹനങ്ങളിൽ എത്തിക്കും.
വിവിധ വാഹനങ്ങൾക്ക് അനുയോജ്യമായ തരത്തിലെ ടേബിളുകളാണ് ഇതിനായി എത്തിക്കുക. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഇൻ കാർ ഡൈനിങ് സേവനം ലഭ്യമാകും. ഇതിന് പ്രത്യേക ചാർജ് ഉണ്ടായിരിക്കുന്നതല്ല. പദ്ധതി വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.