കൊച്ചി : സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കൾ അദ്ദേത്തിനെതിരെ തിരിഞ്ഞത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
മരംമുറി വിഷയം മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. വാർത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവർത്തിക്കുകയാണെന്നും സതീശൻ പറഞ്ഞു.