അജ്ഞാത വാഹനം തട്ടി സ്കൂട്ടർ രാത്രികനായ യുവാവ് മരിച്ചു






കോട്ടയം : അജ്ഞാത വാഹനം തട്ടി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.  പാക്കിൽ കാരമൂട് പുളിമൂട്ടിൽ ബൈജു തോമസാണ് ( 31 ) മരിച്ചത് .

ഇന്നലെ രാതി 10ന് ചിങ്ങവനം പരുത്തുംപാറ - പന്നിമറ്റം റോ ഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് അപകടം.

റോഡരികിൽ മറിഞ്ഞുകിടന്ന സ്കൂട്ടറിനു സമീപം യുവാവ് രക്തം വാർന്ന നിലയിലായിരുന്നു കിടന്നിരുന്നത്. 
അജ്ഞാതവാഹനം തട്ടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു.
ചിങ്ങവനത്ത് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ബൈജു.


أحدث أقدم