കൊവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനടങ്ങിയ ഡിവിഷൻ ബഞ്ച് നേരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ പരിഷ്കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്നറിയിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
ഇതു കൂടാതെ വിതരണക്കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ നൽകിയിട്ടുള്ള ഹർജിയും കോടതി പരിഗണിക്കും.