കുവൈത്ത്‌ പ്രവാസികൾക്കായി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചു.

റിജോ ഏബ്രഹാം 
കുവൈത്ത്‌ സിറ്റി : ജൂൺ 22, വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾക്കായി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചു.താഴെ കാണുന്ന ലിങ്ക്‌ വഴിയാണു റെജിസ്ട്രേഷൻ നടത്തേണ്ടത്‌.

https://forms.gle/ZgRpFBTFV5V24Vqb8

  നാട്ടിൽ നിന്നും ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൽ റെജിസ്റ്റാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി പ്രവാസികളിൽ നിന്ന് സംശയങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു റെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചിരിക്കുന്നത്‌.സാധുവായ താമസ രേഖയുള്ളവരും കുവൈത്ത്‌ അംഗീകൃത വാക്സിന്റെ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കിയവരുമായ പ്രവാസികൾക്കാണു  ഓഗസ്ത്‌ ഒന്നു മുതൽ കുവൈത്ത്‌ പ്രവേശന അനുമതി നൽകിയിരിക്കുന്നത്‌.നിലവിൽ കോവിഡ്‌ വാക്സിനേഷനുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങൾ നേരിടുന്ന നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ കുവൈത്ത്‌ അധികാരികൾക്ക്‌ മുന്നിൽ എത്തിക്കുവാനും ഇതുമായി ബന്ധപ്പെട്ട്‌ തുടർ നടപടികൾ സ്വീകരിക്കുവാനും ഉദ്ദേശിച്ചു കൊണ്ടാണു റെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചിരിക്കുന്നത്‌ എന്ന് എംബസി ഇറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ എംബസി സാമൂഹിക മാധ്യങ്ങൾ വഴി അറിയിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
أحدث أقدم