കൊവിഡ് രോഗിയുടെ സംസ്കാരം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു, പൊലീസ് എത്തി സംസ്‌കാരം നടത്തി




കൊച്ചുകുട്ടൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നു

ചങ്ങനാശേരി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ അയൽക്കാർ തടഞ്ഞത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.

മാടപ്പളളി കൊഴുപ്പക്കളം ഭാഗത്ത് കുരിയാനിമറ്റം കൊച്ചു കുട്ടൻ (73) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊച്ചു കുട്ടന്റെ മൃതദേഹം വീട്ടിൽ എത്തിച്ച് സംസ്കരിക്കുന്നതിന് ആംബുലൻസിൽ കൊണ്ടുവരുമ്പോൾ ആയിരുന്നു പ്രതിഷേധം.

വഴിയിൽ കല്ലും മറ്റും നിരത്തി ആംബുലൻസ് അയൽവാസികൾ തടഞ്ഞു. ഇതിനെ തുടർന്ന് രണ്ട് മണിക്കൂറോളം മൃതദേഹം ആംബുലൻസിൽ തന്നെ വയ്ക്കേണ്ടി വന്നു.

തുടർന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽ നിന്നും ഇറക്കി വീട്ടുവളപ്പിൽ എത്തിച്ച് സംസ്കരിക്കാനായത്. ചടങ്ങുകൾക്ക് മാടപ്പളളി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാരു കുഞ്ഞ് നേതൃത്വം നൽകി.

ഭാര്യ: അംബിക. മക്കൾ:സുനിൽ, സുമ,സുനിത. മരുമക്കൾ: രാജി, വിശ്വനാഥ്, അൻസാരി.
ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 
أحدث أقدم