ജോവാൻ മധുമല
കൊല്ലം/കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പൊലീസിന്റെ പിടിയിലായി. മുണ്ടക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന ഐശ്വര്യ (28), സഹോദരി ഭര്‍ത്താവും കാമുകനുമായ സന്‍ജിത് എന്നിവരെയാണ് മധുരയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
യുവതി തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചായിരുന്നു സന്‍ജിത്തിനൊപ്പം പോയത്. ഇരവിപുരം പൊലീസാണ് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ 22ന് മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടില്‍ ഐശ്വര്യ എത്തി. ഇവിടെ നിന്നാണ് സഹോദരി ഭര്‍ത്താവും കാമുകനുമായ സന്‍ജിത്തുമായി ഒളിച്ചോടിയത്.
ഇരുവരും പേരു മാറ്റിയായിരുന്നു തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നത്. ഈ വിവരം മനസ്സിലാക്കിയ പൊലീസ് ഇവരുടെ ഫോട്ടോകള്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. തീവണ്ടിയില്‍ മധുരയിലേക്കായിരുന്നു ഇവരുടെ യാത്ര. കൊല്ലം എ സി പിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.