ബാർ ജീവനക്കാരന്റെ വീട്ടിൽ സൂക്ഷിച്ച ചാരായവും വിദേശമദ്യവും പിടികൂടി

 


കാഞ്ഞിരപ്പള്ളി : മുൻ ബാർ ജീവനക്കാരന്റെ വീട്ടിൽ സൂക്ഷിച്ച ചാരായവും വിദേശമദ്യവും പിടികൂടി. പൊൻകുന്നത്തെ ബാറിലെ ജോലിക്കാരന്റെ വീടിനോട് ചേർന്ന് കാലിത്തൊഴുത്തിൽ പശുവിന് കൊടുക്കാൻ സൂക്ഷിച്ചിരുന്ന പുല്ലിനുള്ളിൽ നിന്നും 22 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 11 ലിറ്റർ വിദേശമദ്യവും, കന്നാസിൽ സൂക്ഷിച്ച മൂന്നു ലിറ്റർ ചാരായവുമാണ്  എക്സൈസ് സംഘം കണ്ടെടുത്തത്.

 സംഭവവുമായി ബന്ധപ്പെട്ട് മുൻ ബാർ ജീവനക്കാരനും കാഞ്ഞിരപ്പള്ളി ചിറക്കടവ് മുട്ടത്ത് കവല ഭാഗത്ത് നടുവിലെ മുറിയിൽ വീട്ടിൽ എൻ. കെ ശ്രീജിത്തിനെതിരെ കേസെടുത്തു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് . സഞ്ജീവ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .
പരിശോധനക്കെത്തിയവരെ കണ്ട്
പ്രതിയെ ഓടിപ്പോകുകയും ചെയ്തു,
ലോക്ക്ഡൗണിൽ ബാറിലെ ജോലി നഷ്ടപ്പെട്ടതോടെ ബിവറേജിസിൽ നിന്നും മദ്യം വാങ്ങിയും സ്വന്തമായി ചാരായം ഉൽപാദിപ്പിച്ചും മദ്യ കച്ചവടം നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് നന്ത്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ് അഭിലാഷ് ഡ്രൈവർ മുരളീധരൻ എന്നിവർ പങ്കെടുത്തു
أحدث أقدم