നിയന്ത്രണമില്ലാതെ ഇന്ധന വില വീണ്ടും കുതിയ്ക്കുന്നു.






തിരുവനന്തപുരം: നിയന്ത്രണമില്ലാതെ  ഇന്ധന വില വീണ്ടും കുതിയ്ക്കുന്നു. ഇന്നും വില കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപ

ഇന്ന് പെട്രോൾ വില 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി. 

കഴിഞ്ഞ 6 മാസത്തിനിടയിൽ രാജ്യത്ത് ഇന്ധന വില 46 തവണ വർധിപ്പിച്ചു. 180 ദിവസത്തിനിടയിൽ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വർധിച്ചു.

പെട്രോൾ വില 100 പ്ലസ് സംസ്ഥാനങ്ങൾ

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ, മണിപ്പൂർ, ജമ്മു കാശ്മീർ, ലഡാക്ക്.

ഡീസൽ 100 പ്ലസ്
ഒഡീഷ, രാജസ്ഥാൻ

കേന്ദ്ര സംസ്ഥാന ഇന്ധന നികുതികൾ വില വർധനവിന് കാരണം 

ഇന്ധന വിലയേക്കാൾ കൂടുതലാണ് കേന്ദ്ര, സംസ്ഥാന നികുതികൾ. ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര നികുതി 32. 90 രൂപയാണ്. ഡീസലിന് 31.80 രൂപയും.

കേരളം വിൽപന നികുതിയായി പെട്രോളിന് 30.08% വും സീസലിന് 22.76% വും ഈടാക്കുന്നു. കൂടാതെ ലിറ്ററിന് ഒരു രൂപ വീതം അധിക നികുതിയും ഈടാക്കുന്നു. ഇതിനോടൊപ്പം 1% സെസ് കൂടി പിരിക്കുന്നു.

രാജ്യാത്തര ക്രൂഡോയിൽ വില ഇന്നലെ ബാരലിന് 72.27 ഡോളറാണ്.

ഇന്ധന വില
കോട്ടയം, ഇന്ന്
പെട്രോൾ: 97.26 രൂപ
ഡീസൽ: 92.58 രൂപ
أحدث أقدم