അലോപ്പതിക്കെതിരെയുള്ള പരാമർശം; ബാബാ രാംദേവിനെതിരെ പൊലീസ് കേസെടുത്തു


 


റായ്പുർ; ആധുനിക വൈദ്യശാസ്ത്രത്തിന് എതിരായ പരാമർശത്തിൽ യോ​ഗ ​ഗുരു ബാബാ രാംദേവിന് എതിരെ കേസെടുത്തു. ഛത്തീസ്​ഗഡ് പൊലീസാണ് രാംദേവിനെതിരെ കേസെടുത്തത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഛത്തീസ്ഗഡ് ഘടകത്തിന്റെ പരാതിയിലാണ് നടപടി. 

കോവിഡിനെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നായിരുന്നു ബാബാ രാംദേവിന്‍റെ വിവാദ പരാമർശം. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‌‍‍ രാംദേവിനെതിരെ രം​ഗത്തെത്തി.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധൻ ഉള്‍പ്പെടെയുള്ളവര്‍ രാംദേവിനെ തള്ളിപ്പറഞ്ഞു. രാംദേവിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും കുറ്റപ്പെടുത്തുകയുണ്ടായി.
أحدث أقدم