കടുത്തുരുത്തിയിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 



കോട്ടയം :സംസ്ഥാനത്ത് ഭാര്യാ മരണം തുടർക്കഥയാകുന്നു. ഇന്ന് കടുത്തുരുത്തിയിൽ  വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

കീഴൂർ സ്വദേശി ദീപയാണ് മരിച്ചത്. 35 വയസായിരുന്നു. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ മദ്യപിച്ചു വന്ന പ്രസാദ് ഭാര്യയുമായി വഴക്കിട്ടിരുന്നതായി അയൽക്കാർ പറയുന്നു.  

വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ദീപ . രണ്ടു മക്കളുണ്ട് .
أحدث أقدم