ജോവാൻ മധുമല
തിരുവനന്തപുരം:വിഴിഞ്ഞത്ത് അർച്ചനയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിൻ്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.