കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം




കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ടി എസ് നഫീസത്ത് ഷംന ആണ് മരിച്ചത്.  സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ്.

മാതാവ്: ഖമറുന്നിസ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

أحدث أقدم