കോ​വി​ഡ് മൂ​ന്നാം തരംഗം: കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി




തിരുവനന്തപുരം:  കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ന​മ്മ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഡെ​ല്‍​റ്റ വൈ​റ​സി​നെ​ക്കാ​ളും വ്യാ​പ​ന​ശേ​ഷി​യു​ള്ള ജ​ന​തി​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ ആ​വി​ര്‍​ഭാ​വം ന​മ്മു​ക്ക് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. നാം ​അ​തീ​വ ജാ​ഗ്ര​ത പൂ​ല​ര്‍​ത്തേ​ണ്ട കാ​ര്യ​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ഡൗ​ൺ ഘ​ട്ട​ത്തി​ൽ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത തു​ട​ര​ണം. തീ​വ്ര​വ്യാ​പ​ന​ശേ​ഷി​യു​ള്ള ഡെ​ൽ​റ്റ വൈ​റ​സി​നെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ക​ർ​ശ​ന​മാ​യ മു​ൻ​ക​രു​ത​ൽ വേ​ണം. ഇ​ര​ട്ട മാ​സ്കു​ക​ൾ ധ​രി​ക്കാ​നും, ചെ​റി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നും വീ​ടു​ക​ൾ​ക്ക് അ​ക​ത്തും ക​രു​ത​ല് സ്വീ​ക​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ടു​ത്ത് ഇ​ട​പ​ഴ​ക​ലും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം, ക​ട​ക​ളി​ലും തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത വേ​ണം, അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ ഒ​ത്തു​ചേ​ര​ൽ വേ​ണ്ടെ​ന്ന് വ​യ്ക്ക​ണം.

ഡെ​ൽ​റ്റ വൈ​റ​സ് ത​ന്നെ അ​തി​തീ​വ്ര​വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​ണ്. ടി​പി​ആ​ർ നി​ര​ക്ക് എ​ട്ടു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, എ​ട്ടു ശ​ത​മാ​ന​ത്തി​നും 20 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഇ​വി​ടെ​യൊ​ക്കെ ന​ല്ല ഇ​ള​വാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഈ ​പ്ര​ശ്നം ഇ​നി ഇ​വി​ടെ ഇ​ല്ലാ​യെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​രു​ണ്ട്. അ​ലം​ഭാ​വം കൂ​ടു​ത​ൽ വ്യാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ക്കാം. എ​ട്ടു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള​വ​രെ എ​ട്ടു​ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​ക്കാം. വ്യാ​പ​ന​ത്തേോ​ത് കു​റ​ഞ്ഞ​ത് ന​മ്മ​ടെ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്. ആ ​ജാ​ഗ്ര​ത ന​ഷ്ട​പ്പെ​ട്ടാ​ൽ കൂ​ടു​ത​ൽ വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യേ​ക്കാമെന്നദ്ദേഹം പറഞ്ഞു.

Previous Post Next Post