ജോവാൻ മധുമല
കഴക്കൂട്ടം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോക്നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം.തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്.