പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം നിർത്തിയെങ്കിലും പാമ്പാടി ദയറയുടെ കീഴിലുള്ള ഭക്ഷണ വിതരണം തുടരുന്നു

ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ  നിർത്തിയെങ്കിലും 
പാമ്പാടി ദയറയുടെ കീഴിലുള്ള ഭക്ഷണ വിതരണം തുടരുന്നു പാമ്പാടി , മീനടം ,കൂരോപ്പട എന്നീ  പഞ്ചായത്തുകളിൽ ഈ ഭക്ഷണപ്പൊതിക്കായി നിരവധിയാളുകളാണ് ദയറയെ സമീപിക്കുന്നത് 


 ( ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നു ) 


പല പഞ്ചായത്തുകളും  കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം നിർത്തിയെങ്കിലും പരി: പാമ്പാടി തിരുമേനിയുടെ നാമധേയത്തിലുള്ള അന്നദാന പദ്ധതി ദയറ നിർത്താതെ തുടർന്നു പോകുന്നത് കൊണ്ട്  പൊതുജനങ്ങൾക്ക് വലിയ പ്രയോജനമാണ് ലഭിക്കുന്നത്  .  ജാതി , മത ,വർഗ്ഗ വ്യത്യാസം മറന്ന് എല്ലാവർക്കും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും . ഇടവകയിലെ യുവജനങ്ങളുടെ പ്രവർത്തനം  അഭിനന്ദാർഹമാണ്. രാവിലെ 6 മണിക്ക് തന്നെ ഇവിടുത്തെ അടുക്കളയിൽ വൃത്തിയുള്ളതും ,സുരക്ഷിതമായതുമായ ഭക്ഷണപ്പൊതികൾ തയ്യാറാകും  പിന്നീട് ഇടവകയിലെ അംഗങ്ങൾ അവയെല്ലാം കൃത്യ സ്ഥലത്ത് വാഹനങ്ങളിൽ എത്തിക്കും  അഭിവന്ദ്യ : പിതാവ് ഡോ: യൂഹാനോൻ മാർ ദീയസ് കോറോസ് ,ദയറ മാനേജർ ഫാ: മാത്യു K ജോൺ എന്നിവർ ചേർന്നാണ്  ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് 
ഭക്ഷണം ആവശ്യമുള്ളവർ  ചുവടെ ഉള്ള നമ്പരിൽ മുൻകൂട്ടി വിളിച്ചാൽ ഭക്ഷണം എത്തിക്കും എല്ലാ ദിവസവും ഇരുന്നൂറിലധികം ഭക്ഷണപ്പൊതികൾ ആണ് ദയറയിൽ തയ്യാറാക്കുന്നത് 
ഭക്ഷണം ആവശ്യമുള്ളർ വിളിക്കുക 
ഫോൺ നമ്പർ 

പാമ്പാടി - ഫിലിപ്പ് - 9847983208

കൂരോപ്പട - ബാബു ( B S N L ) - 9495706520

മീനടം - കുഞ്ഞുമോൻ
9447284956
أحدث أقدم