ഗൾഫിൽ രണ്ട്‌ മലയാളി യുവാക്കൾ കുത്തേറ്റു മരിച്ചു മരിച്ചത് ഇടുക്കി , കൊല്ലം സ്വദേശികൾ

 
റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 

ഷാർജ∙ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (29) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. അബു ഷഗാരയിൽ ആഫ്രിക്കൻ സ്വദേശികളുമായുള്ള തർക്കമാണു കൊലയ്ക്ക് കാരണമെന്നു കരുതുന്നു. ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു. ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അവിവാഹിതനാണ്.മറ്റൊരു സംഭവത്തിൽ സൗദി അൽ ഹസയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണു കൊല്ലപ്പെട്ടത്.
ഇന്നലെഉച്ചയോടെ അൽ ഹസ ശഅബയിലെ റോഡരികിലായിരുന്നു സംഭവം. പാൽ വിതരണ കമ്പനിയിലെ സെയിൽസ്മാനായിരുന്ന സനൽ കഴിഞ്ഞ ആറു വർഷമായി പ്രവാസിയാണ്. സനലും ഇതേ കമ്പനിയിലെ സഹ ജോലിക്കാരനായ ഘാന സ്വദേശിയും തമ്മിലുണ്ടായ വാക്കു തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. പരുക്കേറ്റ ഘാന സ്വദേശിയും ആശുപത്രിയിലാണ്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം അൽ ഹസ മോർച്ചറിയിലേക്ക് മാറ്റി.


أحدث أقدم