ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് തീരുമാനം.
കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 38 ജില്ലകളെ സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ 11 ഹോട്ട്സ്പോട്ട് ജില്ലകളാണുള്ളത്. സജീവ കേസുകള്‍ കുറവുള്ള 23 ജില്ലകളെ ഉള്‍പ്പെടുത്തിയുള്ളതാണ് മൂന്നാമത്തെ വിഭാഗം. കോവിഡ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ട ചെന്നൈയും മൂന്ന് അയല്ജില്ലകളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.
ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിച്ച ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്ങല്‍പട്ട് ജില്ലകളില്‍ ഷോപ്പിംഗ് മാളുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാന്‍ അനുമതിയുണ്ട്. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്കും ഇവിടെ പ്രവര്‍ത്തിക്കാം.