കൂട്ടുകാർ നോക്കി നിൽക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


ജോവാൻ മധുമല 
കണിയാപുരം:കൂട്ടുകാർ നോക്കി നിൽക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.സംഭവം കണിയാപുരത്ത്. 
 കണിയാപുരം വയലിൽക്കട സ്വദേശി റിയാസ്( 40)​ മരിച്ചത്.പള്ളിക്കൽ പഞ്ചായത്തിലെ ഉദ്യാഗസ്ഥനായിരുന്നു ഇദ്ദേഹം.
കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം  നൂറുൽ ഇസ്ളാം ഗ്രന്ഥശാലയ്ക്കടുത്ത് ഷട്ടിൽ കോർട്ടിലാണ് ദാരുണ സംഭവം ഇന്നലെ നടന്നത്.ഇയാൾ ദിവസവും എവിടെ കളിയ്ക്കാൻ വരാറുണ്ടായിരുന്നു.പതിവുപോലെ  ഷട്ടിൽ കളി തുടങ്ങിയ ഉടനെയാണ് മറ്റു കളിക്കാർ നോക്കി നിൽക്കവെ കുഴഞ്ഞ് വീണത്. ഉടനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വഹീദ. മക്കൾ: മെഹർഫാത്തിമ,​ ഫാദിൽ. പരേതനായ ഡോ. ഇബ്രാഹിംകുഞ്ഞ് പിതാവും റഷീദാബീവി മാതാവുമാണ്. 

 
أحدث أقدم