മലപ്പുറം : ആനക്കയം പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു.
പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹഹുസൈന്റെ സഹോദരന് അബ്ദുറഹ്മാന്റെ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വവറിന്റെ മകള്‍ ഫസ്മിയ ഷെറിന് (15) എന്നിവരാണ് മരിച്ചത്.
ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാര്‍ രക്ഷപ്പെടുത്തി.