കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ലഭിച്ചു






മലപ്പുറം : ആനക്കയം പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു.

 പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹ‍ഹുസൈന്റെ സഹോദരന്‍ അബ്​ദുറഹ്മാ​​ന്‍റെ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വ‍വറിന്റെ മകള്‍ ഫസ്മിയ ഷെറിന്‍ (15) എന്നിവരാണ് മരിച്ചത്.

 ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്​ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാര്‍ രക്ഷപ്പെടുത്തി.

أحدث أقدم