സമരം ചെയ്ത് സമയം കളഞ്ഞത് മിച്ചം ഇന്ന് കേരളത്തിൽ പെട്രോൾ വില നൂറു രൂപയിലേക്ക് പ്രതിഷേധങ്ങൾക്ക് പുല്ലുവില


ജോവാൻ മധുമല 

തിരുവനന്തപുരം/ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. കേരളത്തിൽ പെട്രോൾ വില നൂറു രൂപയിലേക്ക്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ചൊവ്വാഴ്ച വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 54 പൈസയാണ് വില. ഡീസൽ വില ആകട്ടെ 94 രൂപ 82 പൈസയായി ഉയർന്നു. 22ദിവസത്തിനിടെ 12 തവണയാണ് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിൽ പെട്രോളിന് 97 രൂപ 60പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് ഉയർന്ന വില. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കവിഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമായിരുന്നു വില. പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് തിങ്കളാഴ്ച കൂട്ടിയിരുന്നത്.


അതേസമയം, ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിൽ 0.66 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 0.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നതെന്ന് ഗുഡ് റിട്ടേൺസ്.കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാരലിന് 72.60 യുഎസ് ഡോളറിനാണ് ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്.



أحدث أقدم