പൂച്ചയെ വേണ്ടവര്‍ വിളിക്കൂ...ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജും തരും!!





വാഴപ്പള്ളി(ചങ്ങനാശ്ശേരി): ആഗ്രഹിച്ചു വളര്‍ത്തിയ പൂച്ചകളെ സ്ഥല പരിമിതികള്‍ കൊണ്ടും പരാതികള്‍ കൊണ്ടും അവശ്യക്കാര്‍ക്ക് പ്രതിഫലം കൂടാതെ നല്‍കാന്‍ ഒരുങ്ങുകയാണ് വാഴപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ ദേവാനന്ദപ്രഭു. 

ആകെ 23 പൂച്ചകളെയാണ് അദ്ദേഹം വളര്‍ത്തുന്നത്. മൂന്നു സെന്റ് സ്ഥലം തികച്ചു ഇല്ലാത്ത തന്റെ ചെറിയ വീട്ടില്‍ കഴിഞ്ഞു കൂടുകയാണ് ഇവരും. അയല്‍വാസിയുടെ നിരന്തരമുള്ള പരാതിയും പൂച്ചകള്‍ പുറത്തു പോയി തിരികെ വരുമ്പോള്‍ കൈകാലുകള്‍ക്കും കണ്ണിനും പരിക്കുകളോടെ കയറി വരുന്നതും കാണുമ്പോള്‍ ദേവാനന്ദ പ്രഭുവിനെ വല്ലാതെ വിഷമിപ്പിക്കുന്നു. 

എട്ടു കൊല്ലമായി താന്‍ പൂച്ചയെ വളര്‍ത്തി വരുന്നു ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നു. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കാന്‍ വന്നവരാണ് പരാതിക്കാര്‍. ആറും, ഏഴും മാസമായ പൂച്ചകള്‍ വരെയുണ്ട്. വളര്‍ത്തിയ പൂച്ചകളെ കൊന്നൊടുക്കാന്‍ മനസുവരുന്നില്ല. അതിനാല്‍ വണ്ടിക്കൂലി അങ്ങോട്ട് തന്നുകൊള്ളാം ആരെങ്കിലും വന്ന് എന്നെ ഒന്നു സഹായിക്കൂ എന്ന അഭ്യര്‍ത്ഥനയുമായി നടക്കുകയാണ് ദേവാനന്ദപ്രഭു. 
പൂച്ചകളെ സ്നേഹിക്കുന്നവർ ദേവാനന്ദ പ്രഭുവിനെ സഹായിക്കാം.
 വിളിക്കേണ്ട നമ്പര്‍ 9744186074.

أحدث أقدم