മരക്കാർ ഓണത്തിന് എത്തും, റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ



 മരക്കാർ പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാറിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം തിയറ്ററിലൂടെ തന്നെ ആരാധകരിലേക്ക് എത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. പല പ്രാവശ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ഓണം റിലീസായി ചിത്രം എത്തുമെന്നാണ് താരം പറഞ്ഞത്. 

സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു...- മോഹൻലാൽ ഫേയ്സ്ബുക്കിൽ കുറിച്ചു. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. 


أحدث أقدم