വടകരയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ നേതാക്കള്‍ പിടിയില്‍




കോഴിക്കോട്: വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയില്‍. 

മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ടി പി ലിജീഷിനെയും കരിമ്പനപ്പാലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ശനിയാഴ്ചയാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. 
പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി കെ കെ രമ എംഎല്‍എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.

أحدث أقدم