അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ തൂങ്ങി മരിച്ചു





അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ തൂങ്ങി മരിച്ചു.
മേപ്പയൂർ സ്വദേശി അഭിജിത്ത് (26) ആണ്  ബസിനുള്ളിൽ തൂങ്ങി മരിച്ചത്. 

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്.  ഏപ്രിൽ 7 ന് പെരുമ്പാവൂരിൽനിന്നാണു ബസ് അസമിലേക്ക് പുറപ്പെട്ടത്. 

നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്.
കേരളത്തിൽനിന്നുള്ള  നിരവധി ബസുകളാണ് ഒന്നര മാസമായി അസമിൽ കുടുങ്ങി കിടക്കുന്നത്.

രണ്ടാഴ്ച മുമ്പ് ഒരു ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Previous Post Next Post