മേപ്പയൂർ സ്വദേശി അഭിജിത്ത് (26) ആണ് ബസിനുള്ളിൽ തൂങ്ങി മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. ഏപ്രിൽ 7 ന് പെരുമ്പാവൂരിൽനിന്നാണു ബസ് അസമിലേക്ക് പുറപ്പെട്ടത്.
നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്.
കേരളത്തിൽനിന്നുള്ള നിരവധി ബസുകളാണ് ഒന്നര മാസമായി അസമിൽ കുടുങ്ങി കിടക്കുന്നത്.
രണ്ടാഴ്ച മുമ്പ് ഒരു ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചിരുന്നു.