മോഹനൻ വൈദ്യർ അന്തരിച്ചു


ജോവാൻ മധുമല 
തിരുവനന്തപുരം : പ്രമുഖ നാട്ടുവൈദ്യം മോഹനൻ നായർ അന്തരിച്ചു. തിരുവന്തപുരമാ മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് ശ്വാസം മുട്ടൽ സംബന്ധമായ ചികിത്സയിലായിരുന്നു. പല്ലു നാട്ടു മരുന്നുകളും സമൂഹത്തിൽ പ്രചരിപ്പിച്ച ഇദ്ദേഹം പലപ്പോഴും വിവാദനായകനായിരുന്നു. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്.ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി.താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്.കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് മോഹനൻ വൈദ്യരെ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായിട്ടുണ്ട്വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ മോഹനന്‍ വൈദ്യര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന് മോഹനന്‍ വൈദ്യര്‍ അവകാശപ്പെട്ടിരുന്നു. തൃശൂരിലെ മോഹനന്‍ വൈദ്യരുടെ പരിശോധനാ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കോവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോവിഡ് 19 രോഗബാധയ്ക്ക് ഇയാള്‍ എന്ത് ചികിത്സയാണ് നല്‍കുന്നതെന്ന് പൊലീസ് നേരിട്ടെത്തി പരിശോധിച്ചു. ലൈസന്‍സ് പോലുമില്ലാതെയാണ് ഇയാള്‍ രോഗികളെ പരിശോധിച്ചതെന്ന് പൊലീസ് കണ്ടെത്തി.

പാരമ്പര്യ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നുആളുകളുടെ തെറ്റിദ്ധാരണ മരണ വേണ്ടി നിപ്പ വൈറസിനെ ഭയക്കാതിരിക്കാൻ അന്നനായും വവ്വാലും ചപ്പിയ പഴങ്ങൾ കഴിച്ചും വിവാദത്തിലായിരുന്നു അന്നദ്ദേഹം കുറിച്ച വരികൾ ഇങ്ങനെയാണ് ഇന്നലെ കോഴിക്കോട് പോയിരുന്നു. പേരാംമ്പറയില്‍ നിന്നും വവ്വാലും, അണ്ണാനും കടിച്ചതിന്റെയും തിന്നതിന്റെയും ബാക്കിയാണ്. ഇന്ന് കോഴിക്കോട് പോയപ്പോള്‍ അവിടെ നിന്ന് എന്റെ രോഗികളുടെ ഭയം മാറ്റുവാനും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട സത്യം മനസ്സിലാക്കി കൊടുക്കുകയുമാണ്. രോഗികള്‍ കൊണ്ടുവന്നു. അവരുടെ മുന്നില്‍ വെച്ച് കഴിക്കുകയും ചെയിതു.ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം.’ -. വവ്വാലും അണ്ണാനും കടിച്ചതിന്റെയും ചപ്പിയതിന്റെയും ബാക്കിയാണെന്ന് പറഞ്ഞ് മാങ്ങയും ചാമ്പക്കയും കഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തതോടെ വിഷയത്തില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തി മോഹനന്‍ വൈദ്യര്‍. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനോടും ആരോഗ്യപ്രവര്‍ത്തകരോടും മാപ്പു പറയുന്നതായുളള മോഹനന്‍ വൈദ്യരുടെ വാട്‌സ്ആപ്പ് വീഡിയോ പ്രചരിച്ചിരുന്നു ഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയത്
أحدث أقدم