ഇന്ത്യയുടെ അത് ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടചൊല്ലി



ഇന്ത്യയുടെ അത് ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ പത്നി അന്തരിച്ചത്.

കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.

മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 
ബുധനാഴ്ച അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ അഞ്ച് ദിവസം മുൻപാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

പറക്കും സിംഗ് പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്.


أحدث أقدم