പ്രവാസികളുടെ കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കണമെന്ന ആവശ്യവുമായി സ്വദേശികൾ രംഗത്ത് -

കുവൈറ്റ് സിറ്റി :
ഒരു വര്ഷം പിന്നിടുന്ന പ്രവാസികളുടെ യാത്ര വിലക്ക് ഒഴിവാക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ സ്വദേശികൾ രംഗത്ത് വരുന്നു നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും കഴിഞ്ഞ ദിവസം യാത്ര വിലക്കിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ വിവിധ മനുഷ്യാവകാശ സംഘടനകളും ഇപ്പോൾ വിലക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട് വാക്സിന്‍ സ്വീകരിച്ച പ്രവാസികളെ കുവൈത്തിലേക്ക് എത്തുന്നത് തടയുന്നത് കുടുബംങ്ങളുമായി വേര്‍പ്പിരിഞ്ഞ് ജീവിക്കേണ്ട സാഹചര്യം സൃഷ്‌ടിക്കുന്നതായും
കുവൈത്ത് സമ്പദ്‍വ്യവസ്ഥയെ തകര്‍ക്കുകയും ബിസിനസ് ഉടമകളെ നഷ്ടത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നതായും തീരുമാനങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ആക്ടിവിസ്റ്റുകൾ പ്രതികരിച്ചു .രണ്ട്‌ ഡോസ്‌ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച,സാധുതയുള്ള താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക്‌ പ്രവേശനാനുമതി നല്‍കണമെന്ന് കുവൈത്ത്‌ മനുഷ്യാവകാശംഘടനകൾ ആവശ്യപ്പെട്ടു.പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച പൗരന്മാർക്ക് അനുവദിച്ച ഇളവുകള്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും നൽകേണ്ടതാണു.രാജ്യത്തെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും കുവൈത്ത്‌ ഭരണഘടനഅനുവദിച്ചിട്ടുള്ള സമത്വം, വിവേചനയില്ലായ്മ മുതലായ തത്വങ്ങൾക്ക്‌ വിരുദ്ധമാണു വിലക്കെന്നും കുവൈത്ത്‌ മനുഷ്യാവകാശ സമിതി സെക്രട്ടറി ഹുസൈന്‍ അല്‍ ഒതൈബി പറഞ്ഞു
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മതിയായ ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ ഏർപ്പെടുത്തി പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .
യാത്ര വിലക്കിനെതിരെ പ്രസ്‌താവനയുമായി കുവൈത്ത്‌ ട്രാവൽ ആൻഡ്‌ ടൂർ അധികൃരും രംഗത്തെത്തി ലോക രാജ്യങ്ങളില്‍ നിന്ന് കുവൈത്തിനെ ഒറ്റപ്പെടുത്തുന്ന നയം മാറ്റണമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ അധികൃതര്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത് എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രണ്ട് വര്‍ഷം ആകുമ്പോഴും ഇനിയും ഇത് തുടരുന്നത് അംഗീകരിക്കാൻ ആവില്ലെന്നും അവർ വ്യക്തമാക്കി
أحدث أقدم