സംസ്ഥാനത്ത് കാലവർഷം ദുർബലമായി





തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവർഷം  ദുർബലമായി.
കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇടവിട്ട് ശരാശരി മഴ ലഭിക്കും.

വയനാട് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടവിട്ട് ശക്തമായ മഴയുണ്ടാകും.

പാലക്കാടു ജില്ലയിൽ ഇടവിട്ട ചാറ്റൽ മഴ. മണ്ണാര്ക്കാട്, അട്ടപ്പാടി മേഖലകളിൽ ഒറ്റപ്പെട്ട ശരാശരി മഴ ഉച്ച കഴിഞ്ഞുണ്ടാകും.

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കാലവർഷം ദുർബലമായി ഇടവിട്ട് ചാറ്റൽ മഴയും നീണ്ടു നിൽക്കാത്ത ശരാശരി മഴയും ഇന്നും ഈ ആഴ്ച മുഴുവനും. ശനി മിക്കവാറും ഇടങ്ങളിൽ വെയിൽ തെളിയും.

തീരക്കടലിൽ കാറ്റിന്റെ ദിശ പടിഞ്ഞാറു നിന്നും വരുന്നു ശരാശരി വേഗത ഇന്ന് മണിക്കൂറിൽ മുപ്പതു കിലോമീറ്റർ. ഇടയ്ക്കിടെ വേഗത ഉയർന്നു 45 കിലോമീറ്റർ വരെ ആകും.
കൊച്ചിയുടെ വടക്കു മുതൽ കാസർഗോഡ് വരെ വൈകിട്ട് നാലു മണിയോടെ കാറ്റിന്റെ വേഗത കുറഞ്ഞു ശരാശരി ഇരുപതു കിലോമീറ്ററാകുന്നു.

നാളെ കാറ്റിന്റെ വേഗത ഇരുപതിൽ താഴെയായി കുറയും.


أحدث أقدم