ആയൂര്‍വേദ ഔഷധം എന്ന് സ്ഥല ഉടമയെ തെറ്റിദ്ധരിപ്പിച്ച് ലോകഡൗണില്‍ കഞ്ചാവ് കൃഷി . വിളവെടുക്കുന്നതിന് മുന്‍പ് പൊലീസ് പിടിയിലായി


തിരുവനന്തപുരം: ആയൂര്‍വേധ ഔഷധമെന്ന പേരില്‍ സ്ഥലം സ്വന്തമാക്കി കഞ്ചാവ് കൃഷി. തിരുവനന്തപുരം കാട്ടാക്കടയിലാണ് വാടകയ്ക്ക് സ്ഥലമെടുത്ത് യുവാവ് കഞ്ചാവ് കൃഷി തുടങ്ങിയത്. എന്നാല്‍ വിളവെടുക്കുന്നതിന് മുന്‍പ് പൊലീസ് പിടിയിലായി. ആയൂര്‍വേദ ഗുണമുള്ള ശിവമൂലിയാണ് കൃഷി ചെയ്യുന്നതെന്നും ലാഭകരമായി കൃഷിയാണെന്ന് സ്ഥമുടമസ്ഥനെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു കൃഷി തുടങ്ങിയത്. കഞ്ചാവിനെക്കുറിച്ച് ധാരണയില്ലാത്ത ഉടമസ്ഥന്‍ സമ്മതിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് തന്നെയായിരുന്നു കൃഷിക്കായി സ്ഥലമൊരുക്കിയത്.

വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയിഡിലാണ് യുവാവ് പിടിയിലാവുന്നത്. പരിശോധനയില്‍ പനവൂര്‍ ജംഗ്ഷന് സമീപം തവരക്കുഴി എസ്റ്റേറ്റില്‍ ഐവിന്‍ ജയ്‌സണ്‍ ജോണിന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപം നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ വാമനപുരം എക്‌സൈസ് കണ്ടെത്തി. കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തു.

കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായിട്ടാണ് കൃഷി തുടങ്ങിയത്. വീടിന്റെ ഉടമയായ ഐവിന്‍ ജയ്‌സണ്‍ ജോണിന് കഞ്ചാവ് ചെടി ഉള്ളകാര്യം അറിയില്ലെന്നും ശിവമൗലി എന്ന ഔഷധ ചെടിയാണ് നട്ടുവളര്‍ത്തുന്നതെന്ന് പ്രതി ഇയാളെ ബോധ്യപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

9 മാസം പ്രായവും ഒന്നര ആള്‍ പൊക്കവുമുള്ള കഞ്ചാവ് ചെടികള്‍ നട്ടു പരിപാലിച്ചത് കെട്ടിടം ഉടമയാണ്. അതിനാലാണ് ഇക്കാര്യം കൂടുതല്‍ പരിശോധിക്കാന്‍ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. വാമനപുരം എക്‌സൈസ് റേഞ്ച് പരിധിയില്‍ കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ കഞ്ചാവ് ചെടി നട്ടു പരിപാലിച്ച കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റ്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, ഷാജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
أحدث أقدم