കുവൈത്തിൽ കോവിഡ്​ മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു . വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ൻ​റി​ബോ​ഡി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന​ വി​ദ​ഗ്​​ധാ​ഭി​പ്രാ​യം പരിഗണിച്ചു കൊണ്ടാണ് മൂന്ന് മാസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത്
കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്.
ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​നാ​യി ആ​ളു​ക​ൾ​ക്ക്​ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഇ​തു​വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
أحدث أقدم