പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശന നടപടി




ആലപ്പുഴ:  പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശന നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സി പി എം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ സി പി എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികരണം. സി പി എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവരെന്നും, അവരുടെ ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോൾ തന്നെ മാറ്റി നിർത്താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും, സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിന് മാർഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.


أحدث أقدم