പ്രോഗ്രാം ഏജൻസി സുഹൃത്തുക്കൾക്ക് സഹായഹസ്തവുമായി വീണ്ടും G സുരേഷ്

  
ജോവാൻ മധുമല 
കൊല്ലം : ഈ  മഹാമാരിയുടെ ഒരുകാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിചവരാണ് കലാകാരന്മാർ. അവർക്കൊപ്പം  ദുരിതത്തിലായവരാണ് അവരുടെ  മീഡിയേറ്റർ ആയ പ്രോഗ്രാം ഏജൻസി സുഹൃത്തുക്കളും. കലാകാരൻമാർക്ക് ക്ഷേമ നിധിയിൽ നിന്നും  2000 രൂപ കിട്ടിയപ്പോൾ കലാകാരന്മാർ അല്ലാത്തതുകൊണ്ട് ഏജൻസി സുഹൃത്തുക്കൾ അവഗണിക്കപ്പെട്ടു. ഏകദേശം അയ്യായിരത്തോളം ഏജൻസി സുഹൃത്തുക്കൾ നമ്മുടെ കേരളത്തിലുണ്ട്. അവർ ഇന്ന് വളരെ ദുരിതമനുഭവിക്കുന്ന വരാണ്. പല  മീഡിയ വാർത്തകളിലും വിവിധ കലാകാരന്മാരെ കുറിച്ച് വാർത്തകൾ വരുമ്പോഴും കലാകാരന്മാരെ സഹായിക്കുന്ന ഈ പ്രോഗ്രാം ഏജന്റ്മാരെ ആരും പരാമർശിച്ചിട്ടില്ല.
  സർക്കാരും ഒരു സംഘടനയും ഇതുവരെ ഒരു സഹായവും ചെയ്തിട്ടില്ല. കഴിഞ്ഞ ഒന്നര വർഷക്കാലമായി  പ്രോഗ്രാം എല്ലാം നഷ്ടപ്പെട്ട ഇവർ ഓഫീസ് വാടക പോലും കൊടുക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന വരാണ്.അവരുടെ ദുരിതങ്ങൾ അറിഞ്ഞപ്പോൾ സഹായത്തിനെത്തിയ ചിലരുണ്ട്.ആ മഹാ  മനസ്സുകൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല. അതിനൊരുദാഹരണമാണ് ആലപ്പി സംസ്കൃതി  ഗാനമേള സമിതി നടത്തുന്ന G സുരേഷ് എന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു
أحدث أقدم