110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി, മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡസൻ്റ് രാജിവച്ചു



മലപ്പുറം:  110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി, വിവരങ്ങൾ പുറത്തു വന്നതോടെ മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡസൻ്റ് രാജിവച്ചു.

 മുസ്ലിം ലീഗിലെ കെ.ടി ലത്തീഫാണ് രാജിവച്ചത്. ബാങ്കിലെ നിരവധി ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ രാജി.

പത്തു വര്‍ഷത്തിനിടെ ബാങ്കില്‍ 1000 കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് അടക്കം ഇവിടെ നടന്നിരുന്നു. 

പിന്നീട് 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. മരിച്ചുപോയവരുടെ പേരിലും അനധികൃത നിക്ഷേപവും, നോട്ട് നിരോധന കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നെന്നും ആരോപണം ഉയർന്നിരുന്നു.

أحدث أقدم