ഖത്തറിൽ വാക്സീനെടുത്ത ഇന്ത്യക്കാരുടെ ക്വാറന്റിൻ ജൂലൈ 12 ന് അവസാനിക്കും. സന്ദർശക വിസയും അനുവദിച്ചു


ദോഹ: വാക്സിനെടുത്ത പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റിൻ അവസാനിക്കുന്നു. ജൂലൈ 12 മുതൽ നിലവിൽ വരുന്ന പുതിയ ട്രാവൽ ഗൈഡ്ലൈൻ പ്രകാരം, ഖത്തറിൽ വാക്സീൻ മുഴുവൻ ഡോസ് എടുത്ത ഇന്ത്യക്കാർക്ക് വിസിറ്റേഴ്‌സ് വിസകളും അനുവദിക്കും. വാക്സീൻ എടുത്ത ഇന്ത്യക്കാരിൽ, റെസിഡന്റ് പെർമിറ്റ്‌ ഉള്ളവർ, ഫാമിലി വിസയിൽ ഉള്ളവർ, ടൂറിസ്റ്റുകളോ ബിസിനസ് സംബദ്ധമായതോ ആയ യാത്രക്കാർ എന്നിവർക്കാണ് ഖത്തർ നിർബന്ധിത ഹോട്ടൽ ക്വാറന്റിൻ അവസാനിപ്പിക്കുന്നത്. ജൂലൈ 12 മുതൽ ഈ വിഭാഗങ്ങളിൽ വാക്സീൻ മുഴുവൻ ഡോസുമെടുത്ത് 14 ദിവസം പിന്നിട്ടവർക്ക് ഖത്തറിൽ ക്വാറന്റിൻ വേണ്ട. വാക്സീനെടുത്ത മാതാപിതാക്കളോടൊപ്പമുള്ള 11 വയസ്സ് വരെയുള്ള കുട്ടികൾക്കും ക്വാറന്റിൻ വേണ്ട.

ഇന്ത്യക്കാരായ യാത്രക്കാർ, പുറപ്പെടലിന് മുൻപ് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തിയ ശേഷവും ആർട്ടിപിസിആർ ടെസ്റ്റ് ചെയ്യുകയും അത് നെഗറ്റീവ് ആയിരിക്കുകയും വേണം. യാത്രക്ക് 12 മണിക്കൂർ മുൻപ് ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യണം.

അതേ സമയം വാക്സീൻ എടുക്കാത്തവർക്കും, ഒരു ഡോസ് മാത്രം എടുത്തവർക്കും, രണ്ട് ഡോസ് എടുത്ത് 14 ദിവസം പിന്നിടാത്തവർക്കും ഖത്തർ അംഗീകൃതമല്ലാത്ത വാക്സീൻ എടുത്തവർക്കും 10 ദിവസ ഹോട്ടൽ ക്വാറന്റിൻ നടപടികൾ നേരത്തെ പോലെ തുടരും. 12 നും 17 നും ഇടയിലുള്ള കുട്ടികൾ വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പമാണ് വരുന്നതെങ്കിൽ പോലും 10 ദിവസ ക്വാറന്റിൻ പാലിക്കണം. രക്ഷിതാക്കളിൽ ഒരാൾ കുട്ടിയോടൊപ്പം ക്വാറന്റിനിൽ നിൽക്കണം.

https://twitter.com/IndEmbDoha/status/1413156593353596928?s=19
أحدث أقدم