14 വയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു





ഇടുക്കി: കട്ടപ്പനയില്‍ 14 വയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.

വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ശാലു. 

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്. സുരേഷിനുള്ള ഭക്ഷണവുമായി ഉച്ചയ്ക്ക് അമ്മ പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ശാലുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകളാണ് ശാലു.

أحدث أقدم