പിള്ളേച്ചൻ ക്വാറൻ്റീ നിലാണ് നാടകം 15-ന് ശ്രവ്യ നാടകം ഒരുങ്ങിയത് കോവിഡ് അതിജീവനത്തിന്റെ ഭാഗമായി.




തിരു :കോവിഡ് കാലത്ത് അതിജീവനത്തിന്റെ ഭാഗമായി ഒരുങ്ങിയ "പിള്ളേച്ചൻ ക്വാറൻ്റിനി ലാ ണ് ". എന്ന ശ്രവ്യ നാടകം 15 ന് ശ്രോതാക്കൽ ക്ക് മുന്നിൽ എത്തും വേദിയിൽ നാടകം അവതരിപ്പിക്കുവാൻ ഉടനെയൊന്നും സാധിക്കാത്ത സാഹചര്യത്തിലാണ് നടീനടൻമാർ വിവിധയിടങ്ങളിൽ നിന്ന് ശബ്ദം കൊടുത്ത നാടകം റിലീസ് ചെയ്യുന്നത്. നാടകരചന ഫ്രാൻസിസ് ടി.മാവേലിക്കര.
             "നമ്മൾ നാടകക്കാർ " എന്ന വാട്സപ്പ് ഗ്രൂപ്പാണ് നാടകം ഒരുക്കുന്നത്.ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, സേതുലക്ഷ്മി, വിജയകുമാരി തുടങ്ങി നാടക രംഗത്ത് നിന്ന് സിനിമയിൽ എത്തിയവരും അഭിനേതാക്കളാണ്. പതിനാറ് കഥാപാത്രങ്ങളുള്ള നാടകത്തിന് ഒരു മണിക്കൂർ ദൈർഘ്യമുണ്ട്.
          സ്ക്രിപ്റ്റ് അയച്ചുകൊടുത്തു ഓരോരുത്തരിൽ നിന്ന് റെക്കോർഡ് ചെയ്‌തു വാങ്ങി ഒന്നിച്ചു ചേർത്താണ് നാടകം സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുന്നത്. ഗൾഫിൽ നിന്നും വരുന്ന പിള്ളേച്ചൻ എന്ന ഒരാൾ ക്വാറൻ്റീനിലാകുന്നതും, തുടർ സംഭവങ്ങളുമാണ് നാടകത്തിൻ്റെ പ്രമേയം ഒപ്പം മറ്റ് സമകാലിക വിഷയങ്ങളും ഉണ്ടന്ന് നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര പറഞ്ഞു.
أحدث أقدم