ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡി.എ വര്‍ധനവ് മരവിപ്പിച്ചിരുന്നു.
ലക്ഷകണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. എന്നാല്‍, ഡി.എ വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നു മുതല്‍ ലഭ്യമായി തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. മുന്‍കാല പ്രാബല്യത്തോടെയാണ് ഡി.എ വര്‍ധനവ്.