മരുന്നിനു വേണ്ടത് 18 കോടി , ഒന്നരവയസ്സുകാരന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി




കണ്ണൂർ : അപൂര്‍വ്വ രോഗം ബാധിച്ച  ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേര്‍ കൈമാറിയ തുകയാണിത്.

കണ്ണൂർ സ്വദേശി മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കുമെന്നും ചികിത്സാ സമിതി ഭാരവാഹികൾ പറഞ്ഞു.

രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ . ഒരു രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഓരോരുത്തരും നല്‍കിയിട്ടുണ്ട്. 

മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയില്‍നിന്ന് എത്തും. സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ് വില. ഈ മരുന്ന് ഒറ്റ തവണ ഉപയോഗിച്ചാൽ മതിയാകും.

أحدث أقدم