ഇന്ന് കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19-ാം വാർഷികം, മരണപ്പെട്ടവരെ അനുസ്മരിച്ച് നാട്.




പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 മനുഷ്യ ജീവനുകൾ പൊലിഞ്ഞ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്സ്. ബോട്ട് ദുരന്തത്തിൻ്റെ 19-ാം വാർഷിക ദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്മരണം സംഘടിപ്പിച്ചു. 

രാവിലെ 7 ന് നടന്ന ചടങ്ങിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പങ്ങൾ അർപ്പിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുഹമ്മ സെൻറ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
കണ്ണീരോർമ്മയിൽ പുഷ്പാർച്ചനയും നോട്ട്ബുക്ക് വിതരണവുമായി ജീവനക്കാരും.

ജലഗതാഗത വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു. എസ് 55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്പാർച്ചന നടത്തി.


أحدث أقدم