പശുവിന് പുല്ല് അരിഞ്ഞ് കൊണ്ടുവന്നതിന് ഗൃഹനാഥനായ സിപിഎം പ്രവര്‍ത്തകന് പോലീസ് 2000 രൂപ പിഴ ചുമത്തി


കാസറഗോഡ്:  കൂലിവേല ചെയ്തു ജീവിച്ചിരുന്ന നാരായണന് 6 മാസങ്ങള്‍ക്കു മുമ്പു വന്ന മഞ്ഞപിത്തം കാരണം ജോലി ചെയ്യാനാവവുന്നില്ല.  സ്വന്തമായുള്ള പശുവിന്റെ പാലു വിറ്റും ഭാര്യ ശൈലജ തൊഴിലുറപ്പു ജോലിക്കു പോയിട്ടും ആണ് കുടുംബം ജീവിക്കുന്നത്. പഞ്ചായത്തില്‍ ടിപിആര്‍ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കുഞ്ഞികൊച്ചിയില്‍ നടന്ന കൊറോണ ടെസ്റ്റില്‍ അന്നും ഇന്നും ഒരു രോഗലക്ഷണവുമില്ലാത്ത ശൈലജ ആര്‍ടിപിസിആര്‍ ടെസ്റ്റു നടത്തുകയും പിറ്റേ ദിവസം പോസിറ്റാവുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിനു മുന്‍പും അന്നും പിറ്റേ ദിവസവും പാലും കൊണ്ട് മില്‍മയിലും മറ്റു കടകളിലും പോയിരുന്നുവെങ്കിലും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ റിസള്‍ട്ടു വന്ന ദിവസം പശുവിന് പുല്ല് അരിഞ്ഞു കൊണ്ട് വന്നതിനു ആരോഗ്യ വകുപ്പ് പരാതി അറിയിച്ചതിനാല്‍ അമ്പലത്തറ പോലീസ് വീട്ടില്‍ വന്നു 2000 രുപ പിഴ ഇട്ടിരിക്കുകയാണ്. കൊറോണ ടെസ്റ്റ് ക്യാമ്പില്‍ നെഗറ്റീവാകുന്നവരും പോസിറ്റീവാകുന്നവരും നൂറും ഇരുന്നൂറും ആളുകള്‍ ഇടകലര്‍ന്നു സമ്പര്‍ക്കമുണ്ടാകുന്നത് പ്രശ്‌നമില്ല. ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ള രോഗിയായ വൃദ്ധമാതാവും യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും മഴവെള്ളം വീഴുമ്പോള്‍ പിടിക്കുന്ന പാത്രങ്ങള്‍ക്കിടയിലാണ് ഈ കുടുംബം ജീവിക്കുന്നത്. ഒരു മിണ്ടാപ്രാണിക്ക് തീറ്റ കൊടുത്തത് തെറ്റാണൊ സര്‍ എന്ന് നാരായണ്‍ ചോദിക്കുന്നു. 2000 പിഴ ചുമത്തിയത് നാട്ടുകാരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്
أحدث أقدم